പെരുമാച്ചേരി:- പെരുമാച്ചേരി എ യു പി സ്കൂൾ 79 ആം സ്വാതന്ത്രദിനo സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും നടന്നു. പിടിഎ വൈ:പ്രസിഡന്റ് പി ബാബുരാജ്, മദർ പിടി എ പ്രസിഡന്റ് കെ രജില, കെ പി ബാലകൃഷ്ണൻ, എ കൃഷ്ണ മാസ്റ്റർ, ടി ബി ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചൈനീസ് കൻപോ കരാട്ടെ & കിക്ക് ബോക്സിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും കരാട്ടെ പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനവും നടത്തി. ജില്ലാ പ്രസിഡന്റ് സെൻസി അബ്ദുൽ ബാസിത് ഉദ്ഘാടനം ചെയ്തു. സെൻസി അശോകൻ മടപ്പുരക്കൽ കരാട്ടെ ക്ലാസിനും പ്രദർശനത്തിനും നേതൃത്വം നൽകി. കുട്ടികൾക്ക് പായസ വിതരണവും നടത്തി.
പിടിഎ പ്രസിഡണ്ട് കെ.വി പ്രജീഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം കനക മണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. റഷീദ ടീച്ചർ നന്ദിയും പറഞ്ഞു.