മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

 


ചേലേരി:-മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ ചേലേരി - കണ്ണാടിപ്പറമ്പ് മേഖല പ്രാഥമിക തല മത്സരം കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂളിൽ നടന്നു.എൽ പി വിഭാഗത്തിൽ ദേശസേവ യു പി സ്കൂളിലെ സിയാൻ മുഹമ്മദ്‌, നൂഞ്ഞേരി എ എൽ പി സ്കൂളിലെ അനൈന ദിലീപ്, യാസീൻ കെ കെ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 

യു പി വിഭാഗത്തിൽ ദേശസേവ യു പി സ്കൂളിലെ അമർകൃഷ്ണ, അമൻ ദേവ്, ഇഷാൻ കെ സുധീഷ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സി പി അബ്ദുൾ ജബ്ബാർ മാസ്റ്റർ, മുഹമ്മദ്‌ എം വി, ഷമീമ കണ്ണോത്ത്, എം മുഹമ്മദലി, അഹ്‌മദ് മാലോട്ട് എന്നിവർ സമ്മാനങ്ങൾ നൽകി. ജുബൈന വി എൻ സ്വാഗതവും റൈഹാന ശുകൂർ നന്ദിയും പറഞ്ഞു. നൗഷാദ് ചേലേരി, നിഷ്താർ കെ കെ എന്നിവർ മത്സരം നിയന്ത്രിച്ചു. നദീറ എ വി, റൈഹാനത്ത്. കെ, നൂറുദ്ധീൻ പി വി, ഫസൽ റഹ്മാൻ, സീനത്ത് കെ പി, നസീമ ജലീൽ എന്നിവർ നേതൃത്വം നൽകി..

Previous Post Next Post