ചേലേരി :- കുവൈത്ത് കല ട്രസ്റ്റിന്റെ എൻഡോവ്മെന്റിന് കണ്ണൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചേലേരി സ്വദേശിനികളായ വിദ്യാർത്ഥികൾ. ചേലേരി തെക്കേക്കരയിലെ ബാലസംഘം പ്രവർത്തകരായ ദിയ കെ.വി തൃഷ എ.വി എന്നിവരാണ് അർഹരായത്.
തൃശ്ശൂർ ദാസ് കോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന അനുമോദന ചടങ്ങിൽ വെച്ച് മൊമെന്റോയും എൻഡോവ്മെന്റും ഏറ്റുവാങ്ങി. കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ഗഫൂർ പി ലില്ലീസ് ഉപഹാരം വിതരണം ചെയ്തു.