മയ്യിൽ :- മയ്യിൽ ഗണേശ സേവാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാർവ്വജനിക ശ്രീ ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമഞ്ജന രഥഘോഷയാത്ര ഇന്ന് വൈകുന്നേരം 4.30 ന് എട്ടാംമൈൽ ശ്രീ സിദ്ധിവിനായക ക്ഷേത്രപരിസരത്തുനിന്ന് ആരംഭിക്കും. മയ്യിൽ ടൗൺ വഴി പറശ്ശിനി പുഴയിൽ വിഗ്രഹ നിമഞ്ജനം നടത്തും.