കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിൽ ഓണച്ചന്തയ്ക്ക് തുടക്കമായി



ചേലേരി :- ചേലേരിമുക്കിലെ കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക്  ഓണച്ചന്തയ്ക്ക് തുടക്കമായി. ബേങ്ക് ഡയറക്ടർ കെ.പി നാസറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് പി.കെ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. 

ബേങ്ക് ഡയറക്ടർമാരായ എ.പി രാജീവൻ, കെ.സതീല, കെ.പി രാജേശ്വരി, എൽ.ജുഹൈറ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബേങ്ക് സെക്രട്ടറി കെ.പി അനിൽ കുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എം.സി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.




Previous Post Next Post