മയ്യിൽ :- കേരള ക്ഷേത്ര കലാ അക്കാദമി അവാർഡ് നേടിയ ഉത്തര കേരള അക്ഷരശ്ലോകസമിതി പ്രസിഡണ്ട് ഒ.എം മധുസൂദനനെ IMNSGHSS മയ്യിൽ 1975 - 76 SSLC ബാച്ച് 'വസന്ത സ്മൃതി' യുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കവി മലപ്പട്ടം ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. റിട്ട: RTO കെ.സി മോഹനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. പി.കുട്ടികൃഷ്ണൻ, കെ.കെ രാമചന്ദ്രൻ, എം.പി പ്രസന്ന ടീച്ചർ, കെ.കെ കമലാക്ഷി ടീച്ചർ, കെ.വി ഗൗരി എന്നിവർ സംസാരിച്ചു. ഒ.എം മധുസൂദനൻ മറുപടി പ്രസംഗം നടത്തി.