ഇരിട്ടി :- കൂട്ടുപുഴ അതിർത്തിയിൽ പോലീസിന്റെ പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കിളിയന്തറ പുഴയിൽ കണ്ടെത്തി. ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി റഹീമിൻ്റെ (30) മൃതദേഹമാണ് അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് റഹീം പുഴയിൽ ചാടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ റഹീം പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘവും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു.