മയ്യിൽ മദീനത്തുന്നൂർ കമാലിയ ക്യാമ്പസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു


മയ്യിൽ :- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മയ്യിൽ മദീനത്തുന്നൂർ കമാലിയ ക്യാമ്പസ് 'റസോലാക്സ് ' 25' എന്ന പേരിൽ വ്യത്യസ്ത ആഘോഷപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസ് ഫ്ലാഗ് പോസ്റ്റിൽ പൗരപ്രമുഖരും നാട്ടുകാരും ചേർന്ന് പതാക ഉയർത്തി. തുടർന്ന് നടന്ന ഗ്രാൻഡ് അസംബ്ലിയിൽ കെ കമൽ ഹാജി അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. 

ക്യാമ്പസ് പ്രിൻസിപ്പൽ അബ്ദുൽ ഫത്താഹ് നൂറാനി എടപ്പാൾ ആമുഖഭാഷണവും നിസാർ നൂറാനി സന്ദേശപ്രഭാഷണവും നടത്തി. ഹസൻ സഖാഫി നിലത്തുപാലം സാബിത്ത് നൂറാനി സംസാരിച്ചു. വിദ്യാർത്ഥി യൂണിയൻ സെക്രട്ടറി അൽതാഫ് പാനൂർ നന്ദി പറഞ്ഞു.  റസലാക്സിന്റെ ഭാഗമായി ക്യാമ്പസിൽ ക്വിസ് മത്സരവും, കോളാഷ് പ്രദർശനവും,മാഗസിൻ നിർമ്മാണ മത്സരവും, വ്യത്യസ്ത ഭാഷാ പ്രസംഗങ്ങളും, ഡോക്യുമെന്ററി പ്രദർശനവും നടന്നു.




Previous Post Next Post