കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട് :- കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ ഭാര്യ ഫഹീമ (30)ആണ് മരിച്ചത്. കോഴിക്കോട് വാണിമേലിൽ ആണ് സംഭവം. 

അപകട വിവരമറിഞ്ഞു സ്ഥലത്തെത്തിയ വളയം പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Previous Post Next Post