കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി നാളെ


കണ്ണാടിപ്പറമ്പ് :- ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് നടത്തുന്ന രാമായണ പ്രശ്നോത്തരി നാളെ ആഗസ്റ്റ്‌ 9 ശനിയാഴ്ച നടക്കും. രാവിലെ 8 മണിക്ക് പുഴാതി ശ്രീ സോമേശ്വരി ക്ഷേത്രം മാതൃസമിതിയുടെ നാമസങ്കീർത്തനം, 10 മണിക്ക് ജില്ലാതല രാമായണ പ്രശ്നോത്തരി എന്നിവ നടക്കും. 

ആഗസ്റ്റ്‌ 15 ന് രാവിലെ 6.30 ന് വിശേഷാൽ മഹാഗണപതി ഹോമം, 8 മണിക്ക് ഇസ്കോൺ ഗോപാൽ സ്ടീറ്റ് കണ്ണൂരിലെ എച്ച്‌ജി രാഖലരാജ കനയ്യദാസ് 'രാമായണം ഇന്നത്തെ സമൂഹത്തിൽ' എന്ന വിഷയത്തെ പ്രഭാഷണം നടത്തും. 9 മണിക്ക് പ്രസാദ വിതരണവും ഉണ്ടായിരിക്കും.

Previous Post Next Post