കണ്ണാടിപ്പറമ്പ് :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം കെപിസിസി മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം പി മോഹനാംഗൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രെട്ടറി ബിജു ഉമ്മർ മുഖ്യ ഭാഷണവും ഗംഗാധരൻ മാസ്റ്റർ ,ഭാസ്കരമാരാർ ,കെ രാജൻ ,കെ കുമാരൻ ,ഇന്ദിര കെ,എന്നിവർ സംസാരിച്ചു. പ്രശാന്ത് മാസ്റ്റർ സ്വാഗത ഭാഷണം നടത്തി.