കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് സ്വാതന്ത്ര ദിനം ആഘോഷിച്ചു.

 



കമ്പിൽ: 79ാം സ്വാതന്ത്ര്യ ദിനം കേരള വ്യാപാരി വ്യവസായി സമിതി കമ്പിൽ യൂണിറ്റ് സമുചിതം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ദേശീയ പതാക ഉയർത്തി.

ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജീവകാരുണ്യ പദ്ധതിയുടെ ബംബർ നറുക്കെടുപ്പ് വൈസ് പ്രസിഡണ്ട് സിപി രാധാകൃഷ്ണൻ നിയന്ത്രിച്ചു. ഫസ്റ്റ് പ്രൈസ് മുഹമ്മദ് കുഞ്ഞി പി.വിക്കും മറ്റു 9

 സർപ്രൈസ്  ഗിഫ്റ്റിന്റെയും നറുക്കെടുത്തു. തുടർന്ന് പായസ വിതരണം നടത്തി. കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു.

ട്രഷറർ മുഹമ്മദ് കുട്ടി തങ്ങൾ നന്ദി പറഞ്ഞു.

Previous Post Next Post