മയ്യിൽ:- വള്ളിയോട്ടുവയൽ ജയകേരള വായനശാലയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ റിട്ട: ഓണററി ക്യാപ്റ്റൻ എം.വി. മനോഹരൻ പതാക ഉയർത്തി. വായന ശാലാ ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ നേവിയിൽ നിന്നും റിട്ടയർ ചെയ്ത പെറ്റി ഓഫീസർ കേളോത്ത് ബാലകൃഷ്ണൻ സ്വാതന്ത്ര്യ ദിനസന്ദേശംനല്കി. വനിതാവേദി പ്രവർത്തകർ പ്രാർത്ഥനാഗീതം, ദേശഭക്തിഗാനം എന്നിവ അവതിരിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം,ദേശീയ പതാക നിർമ്മാണം എന്നിവയും നടന്നു.
വായനശാലാ പ്രസിഡണ്ട് വി.വി. ദേവദാസൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സെക്രട്ടറി ഇ.പി. രാജൻ സ്വാഗതവും, ജോ:സെക്രട്ടറി എം.മനോഹരൻ നന്ദിയും പറഞ്ഞു.