കൊച്ചി :- ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയ്നർ ലോറി വഴിതെറ്റി പെരുമ്പാവൂരിൽ ഇടറോഡിൽ കുടുങ്ങി. തുടര്‍ന്ന് വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ വ്യക്തികളുടെ മതിൽ തകരുകയും ചെയ്തു. പെരുമ്പാവൂർ ഓൾഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയത്. പൂനയിൽ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ കണ്ടെയ്നറായിരുന്നു ഇത്. മതിൽ നിർമ്മിച്ചു നൽകാതെ വാഹനം വിടില്ല എന്ന നിലപാടിൽ നാട്ടുകാർ.