മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത പ്രഖ്യാപനം നടത്തി. ലൈബ്രറിയിൽ ഹരിതാരാമം പദ്ധതിക്കും തുടക്കമായി. ഹരിതചട്ടങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കുള്ള എ പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റ് ചടങ്ങിൽ കൈമാറി. സി.വി ഹരീഷ്കുമാർ അധ്യക്ഷനായി.
ഗ്രന്ഥാലോകം പ്രചാരണ ക്യാമ്പയിൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ഭരതൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.പി സുകുമാരൻ ഹരിത ഗ്രന്ഥാലയം സന്ദേശം നൽകി. എം.വി സുമേഷ് സ്വാഗതവും എം.ഷൈജു നന്ദിയും പറഞ്ഞു.