സപര്യ പ്രഭാഷണകീർത്തി പുരസ്കാര നേട്ടത്തിൽ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ


കമ്പിൽ :- സപര്യ സാംസ്കാരിക സമിതിയുടെ പ്രഭാഷണകീർത്തി പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്. 3000 ൽ പരം പ്രഭാഷണങ്ങൾ നടത്തി സാംസ്കാരിക, ആദ്ധ്യാത്മിക, സാഹിത്യ മേഖലകളിലെ മികവിലും അതോടൊപ്പം രാമായണം, മഹാഭാരതം തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.

11,111 രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ജീവിതരേഖയും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 11 ന് കൊളച്ചേരി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് പത്മശ്രീ എസ്.ആർ.ഡി പ്രസാദ് പുരസ്കാരം സമ്മാനിക്കും.

Previous Post Next Post