പള്ളിപ്പറമ്പ് : മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടും മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന പുളിക്കൽ മമ്മൂട്ടിയുടെ നിര്യാണത്തിൽ സർവ്വ കക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.
കോടിപ്പോയിൽ രിഫായി മസ്ജിദ് പരിസരത്തു നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ആദ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ : അബ്ദുൽ കരീം ചേലേരി, കണ്ണൂർ ഡി സി സി സെക്രട്ടറി രജിത്ത് നാറാത്ത്, യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസൻ, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റകോയ തങ്ങൾ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
എം സജ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീത ടീച്ചർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽ നിസാർ, കെ ബാലസുബ്രഹ്മണ്യൻ,പഞ്ചായത്ത് അംഗം കെ മുഹമ്മദ് അശ്രഫ്, കെ ഉണ്ണികൃഷ്ണൻ, യൂസുഫ് മൗലവി കമ്പിൽ, ഹംസ മൗലവി പള്ളിപ്പറമ്പ്, ടി വി അബ്ദുൽ ഗഫൂർ, പ്രഭാകരൻ മാസ്റ്റർ, സി എം മുസ്തഫ ഹാജി, കെ പി മുനീർ സംസാരിച്ചു.