മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ മസ്കറ്റ് സർവീസ് നിർത്തുന്നു. ഈ മാസം 23-ന് ശേഷമുള്ള ബുക്കിങ്ങ് നിർത്തി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് നടത്തുന്നത്. കഴിഞ്ഞ മേയ് മുതലാണ് ഇൻഡിഗോ മസ്കറ്റ് സർവീസ് തുടങ്ങിയത്. സർവീസ് നിർത്തുന്നതോടെ കണ്ണൂർ- മസ്കറ്റ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് മാത്രമാകും.