ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് വാർഡ് 12 ൽ ചെങ്ങളായി കോളന്ത കടവ് റോഡിൽ പെരിങ്കോന്ന് എന്ന സ്ഥലത്ത് രാത്രിയുടെ മറവിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി മാലിന്യം തിരിച്ചെ. ച്ചെടുപ്പിച്ചു. കുറ്റ്യാാട്ടൂr ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏട്ടേയാറിൽ പ്രവർത്തിക്കുന്ന ഡോൾഫിൻ റസ്റ്റോറന്റിലെ മാലിന്യങ്ങളാണ് തള്ളിയത്. പരിശോധനയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനൻ ഗ്രാമപഞ്ചായത് സെക്രട്ടറി
പി മധു, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ. എ ജനാർദ്ദനൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം എം പ്രജോഷ്, സീനിയർ ക്ലർക്ക് . രാജേഷ് പി കെ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ടിജോ കെ ജോർജ് ഹരിത കർമ്മ സേന അംഗങ്ങൾ ആയ ലിജ ടി കെ, രെമ്യമോൾ വിജയൻ, രജനി സി എന്നിവർ പങ്കെടുത്തു സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച ചെങ്ങായിൽ
മാലിന്യം പൊതു സ്ഥലങ്ങളിൽ കൊണ്ടിടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു