GCC KMCC, IUML ഒറപ്പടി എരിഞ്ഞിക്കടവ് ശാഖയുടെ നേതൃത്വത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു


മയ്യിൽ :- GCC KMCC, IUML ഒറപ്പടി എരിഞ്ഞിക്കടവ് ശാഖയുടെ നേതൃത്വത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി എം.പി.എ റഹീം ഉദ്ഘാടനം ചെയ്തു. GCC KMCC മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് ദാവൂദ് തണ്ടപ്പുറം മൊമെന്റോ വിതരണം ചെയ്തു. GCC KMCC ഉറപ്പടി എരിഞ്ഞിക്കടവ് ശാഖ പ്രസിഡന്റ് മുസ്തഫ സി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ അസൈനാർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. 

ഒറപ്പടി എരിഞ്ഞിക്കടവ് ശാഖ പ്രസിഡന്റ് ഹാരിസ് കെ.പി, ട്രഷറർ നാസർ സി.പി, ജോയിൻ സെക്രട്ടറി മുനീർ പി.കെ, GCC KMCC ശാഖ വൈസ് പ്രസിഡണ്ട് റൗഫ് കെ.പി, IUML ശാഖ എക്സിക്യൂട്ടീവ് മെമ്പർ മുസ്തഫ ടി.എം, കെ.സി ഗണേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഒറപ്പടി എരിഞ്ഞിക്കടവ് ജനറൽ സെക്രട്ടറി ഷംസീർ പി.എം സ്വാഗതവും GCC KMCC ഒറപ്പടി എരിഞ്ഞിക്കടവ് ശാഖ കോഡിനേറ്റർ ബഷീർ കൊയ്യം നന്ദിയും പറഞ്ഞു.






Previous Post Next Post