ഒരുകോടി ശിശുദിന സ്റ്റാമ്പുകൾ വിതരണം ചെയ്യും ; ഒന്നിന് വില 15 രൂപ


കാസർഗോഡ് :- ശിശുദിനത്തോടനുബന്ധിച്ച് ഒരുകോടി ശിശുദിന സ്റ്റാമ്പ് അച്ചടിച്ച് വിതരണം ചെയ്യാൻ സംസ്ഥാന ശിശുക്ഷേമസമിതി. ഒരു സ്റ്റാമ്പിന് 15 രൂപയാണ്. സമിതിയുടെ ഒരുവർഷത്തെ പ്രവർത്തനഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം. മൊത്തം അച്ചടിച്ച സ്റ്റാമ്പ്, വിതരണം ചെയ്തത്, നിശ്ചിത സമയപരിധിക്കുള്ളിൽ വിറ്റത്, ബാക്കിയായത് എന്നിവ സംബന്ധിച്ച വിവരം ഉൾപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അച്ചടിച്ചെലവ് തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണം.

2023-24 വർഷം അച്ചടിച്ച് വിറ്റ സ്റ്റാമ്പുകളുടെ വിൽപ്പന, വരുമാനം, ചെലവ്, വിൽക്കാതെ തിരിച്ചെത്തിയ സ്റ്റാമ്പുകളു ടെ എണ്ണം എന്നിവ സംബന്ധിച്ച് രണ്ടുമാസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. കണക്ക് ഓഡിറ്റ് ചെയ്യണം. വിൽക്കാതെ ബാക്കിവരുന്ന സ്റ്റാമ്പുകൾ യഥാസമയം തിരികെ സമിതിയിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. മുൻ വർഷങ്ങളിലെ വിൽപ്പനയ്ക്കനുസരിച്ച് മാത്രമേ വരും വർഷങ്ങളിൽ സ്റ്റാമ്പ് അച്ചടിക്കാൻ അനുമതി നൽകുകയുള്ളു.

Previous Post Next Post