കുടുക്കിമൊട്ട:- നിയന്തണം വിട്ട കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്.
കുടുക്കിമൊട്ടയിൽ നിന്ന് മായിൻ മുക്കിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് കടയിൽ സാധനം വാങ്ങാൻ വന്നവരേയും നിർത്തിയിട്ട നാലോളം ഇരുചക്ര വാഹനങ്ങളിലും ഇടിച്ചാണ് അപകടം.
പരുക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നവർക്കാണ് പരുക്കേറ്റത്.