പ്രവാചക സ്തുതി പാടിയും പറഞ്ഞും നബിദിനാഘോഷം

 


കൊളച്ചേരി:- വിശ്വാസി ലക്ഷങ്ങളുടെഅകതാരിൽ അതിരുകളില്ലാത്ത സന്തോഷം വിടർത്തി ഇന്ന് മീലാദുന്നബി. നാടും നഗരവും പ്രവാചക പ്രകീർത്തനങ്ങളിൽ തരളിതമാകുന്ന റബീഉൽ അവ്വൽ 12. ലോകാനുഗ്രഹി തിരുനബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യദിനം. സ്നേഹഗീതികൾ എങ്ങും അലയടിക്കുന്നു. വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചും സ്നേഹം പങ്കിട്ടും ഭക്ഷണം വിതരണം ചെയ്‌തും മുസ്‌ലിം ലോകം നബിദിനം സമുചിതമായി ആഘോഷിക്കുകയാണ്. റബീഉൽ അവ്വലിനെ വരവേറ്റ് പള്ളികളും മദ്റസകളും വീടകങ്ങളും വർണ ബൾബുകളാലും തോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. മിന്നിത്തിളങ്ങുന്ന പാതയോരങ്ങൾ റസൂലിനോടുള്ള സ്നേഹ വെളിച്ചത്താൽ സത്യവിശ്വാസികളെ വഴി നടത്തുന്നു.

Previous Post Next Post