കോട്ടുമല അമ്പലം - കൊളച്ചേരിപ്പറമ്പ് കനാൽ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു




കൊളച്ചേരിപ്പറമ്പ് :- കോട്ടുമല അമ്പലം - കൊളച്ചേരിപ്പറമ്പ് കനാൽ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. തളിപ്പറമ്പ് MLA എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. 

കൊളച്ചേരി മുക്കിൽ നിന്നും കായച്ചിറ , പള്ളിപ്പറമ്പ് , ചെമ്മാടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ ബൈപ്പാസ് റോഡായിപ്പോലും ഉപയോഗിക്കാവുന്ന പ്രാധാന റോഡാണ് ഇത്.

Previous Post Next Post