CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി ചരമവാർഷിക ദിനം ആചരിച്ചു


കൊളച്ചേരി :- സിപിഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരിക്കെ മരണപ്പെട്ട സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനം സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ലോക്കലിലെ 16 ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി.

വൈകുന്നേരം കരിങ്കൽക്കുഴി, കൊളച്ചേരിമുക്ക് എന്നിവിടങ്ങളിൽ അനുസ്മരണയോഗം നടക്കും. 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണം നടക്കും. കരിങ്കൽക്കുഴിയിൽ ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര പതാക ഉയർത്തി. തുടർന്ന് നടന്ന പുഷ്പാർച്ചനയിൽ കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.പി കുഞ്ഞിരാമൻ, എ.പി സുരേഷ്, എകൃഷ്ണൻ സി.രജുകുമാർ, എം.വി ഷിജിൻ പി.അക്ഷയ്, എം.രാമചന്ദ്രൻ സുനീഷ്.പി, പ്രേമരാജൻ, ഇ.രാജീവൻ, സ്വിതിൻ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.











Previous Post Next Post