പള്ളിപ്പറമ്പ്:-സമസ്ത കേരള സുന്നി യുവജന സംഘം കമ്പിൽ സോൺ കമ്മിറ്റി കൊളച്ചേരി ഉറുമ്പിയിൽ സംഘടിപ്പിച്ച സ്നേഹലോകം പരിപാടിക്ക് ഉജ്ജ്വല സമാപനം. എസ് വൈ എസ് സോൺ പ്രസിഡന്റ് മിദ്‌ലാജ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ കെ അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്തു.
സ്നേഹലോകം പരിപാടി യുടെ വിവിധ സെഷനുകളിൽ എൻ. അഷ്‌റഫ് സഖാഫി കടവത്തൂർ (രിസാലത്ത്), സാബിത് അബ്ദുള്ള സഖാഫി ഈങ്ങാപ്പുഴ (മധ്യമ നിലപാടിന്റെ സൗന്ദര്യം), മുനീർ സഖാഫി ഓർക്കാട്ടേരി (തിരുനബി കർമ്മഭൂമിക ), റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ (ഉസ് വതുൻ ഹസന ), മർസൂഖ് സഅദി പാപ്പിനിശ്ശേരി (നബി സ്നേഹത്തിന്റെ മധുരം), നസീർ സഖാഫി കയ്യങ്കോട് (സ്നേഹ സന്ദേശം), സജീർ സഖാഫി കക്കാട് (തിരുവസതം 1500) വിഷയാവതരണം നടത്തി.
തിരുനബി പൂർണ്ണതയുടെ മനുഷ്യ കാവ്യം സെമിനാറിൽ അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, അബ്ദുൽ കരീം ദർബാർ കട്ട, ബാബു രാജ് ടി കെ പ്രഭാഷണം നടത്തി. സമാപനത്തിൽ നടന്ന മുഹ്‌യിദ്ധീൻ മാല ആസ്വാദനം, ഖവാലി, ഇശൽ വിരുന്ന് പ്രതിനിധി കൾക്ക് ആസ്വാദനമേകി.
കേരളാ മുസ്‌ലിം ജമാഅത് ജില്ലാ സെക്രട്ടറി അബ്ദുൽ റസാഖ് മാണിയൂർ,എസ് വൈ എസ് ജില്ലാ ഭാരവാഹികളായ കെ വി സമീർ ചെറുകുന്ന്, റഷീദ് കെ മാണിയൂർ, അബ്ദുൽ ഹകീം സഖാഫി അരിയിൽ, അംജദ് മാസ്റ്റർ, പികെ ശറഫുദ്ധീൻ അമാനി, മുഹമ്മദലി മാസ്റ്റർ ചക്കരക്കൽ, എസ് എം എ ജില്ലാ സെക്രട്ടറി പികെ അബ്ദു റഹ്മാൻ മാസ്റ്റർ, സയ്യിദ് ശംസുദ്ധീൻ ബാ അലവി, ബഷീർ അർഷദി വേശാല, ഹസൻ സഅദി, അബ്ദുൽ സമദ് ബാഖവി, ജുനൈദ് ടിപി, അബ്ദുൽ കാദർ ഹാജി കോടി പ്പൊയിൽ, ഷുഹൈബ് ടികെ ഉറുമ്പിയിൽ,ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, ഉമർ സഖാഫി ഉറുമ്പിയിൽ, ജുബൈർ മാസ്റ്റർ,ശംസുദ്ദീൻ മാസ്റ്റർ പാറാൽ,അബ്ദുൽ ഖാദർ ജൗഹരി, നൗഷാദ് മാണിയൂർ, ഹസ്സൻ സഖാഫി നിരത്ത് പാലം, റഊഫ് അമാനി നെല്ലിക്കപ്പാലം, മുഈനുദ്ധീൻ സഖാഫി സംബന്ധിച്ചു.പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ചായ മാക്കാനി പഴയ കാല ഓർമ്മകൾ പുതുക്കി പരസ്പരം സ്നേഹത്തോടെ മാനുഷിക സൗഹൃദം തീർത്തു.
സമാപന സമ്മേളനത്തിൽ എം എം സഅദി പാലത്തുങ്കര തങ്ങൾ,ഉവൈസ് തങ്ങൾ മുസ്തഫ കോടിപ്പോയിൽ, സുബൈർ സഅദി പാലത്തുങ്കര,കലാം മൗലവി പാമ്പുരുത്തി, അശ്രഫ് സഖാഫി എന്നിവർ പ്രസംഗിച്ചു.