കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ആഫിയ ക്ലിനിക്കും കൊളച്ചേരി ഗ്രാമപഞ്ചായത്ത് 19-ാം വാർഡും സംയുക്തമായി അസ്ഥിരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പാട്ടയം അത്തക്കമുക്കിൽ നടന്ന ക്യാമ്പ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എ.സഹജൻ അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് സിറാജ് ബോധവൽക്കരണ ക്ലാസ് എടുത്തു. പി.സി നാരായണൻ സ്വാഗതവും രതീഷ് എ.വി നന്ദിയും പറഞ്ഞു.






