ചട്ടുകപ്പാറ :- വെള്ളുവയൽ കണ്ണൻ പീടികക്ക് സമീപത്തെ കുഞ്ഞിക്കണ്ടി ഓമനയുടേയും പരേതനായ ചന്ത്രോത്ത് നാരായണൻ്റെയും മകൻ കെ.കെ ശ്രീജേഷിൻ്റെ ഗൃഹപ്രവേശന ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ.പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.
വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, പി.പി സുരേന്ദ്രൻ,വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ സന്തോഷ്, ബ്രാഞ്ച് മെമ്പർമാരായ ടി.രാഘവൻ, കണ്ടോത്ത് രാജീവൻ, DYFl വേശാല മേഖലാ സെക്രട്ടറി കെ.പി ബൈജേഷ് കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
