പൂർണ എക്സ്പ്രസിൽ കവർച്ച ; മലയാളി കുടുംബത്തിന് നഷ്ട‌പ്പെട്ടത് 20 ലക്ഷം രൂപയുടെ സ്വർണം


പനജി :-പുണെ-എറണാകുളം പൂർണ എക്സ്പ്രസിൽ മലയാളി കുടുംബത്തിന്റെ ആഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്നു. കർണാടകയിലെ ലോണ്ട ജങ്ഷനും ഗോവയിലെ കുളേം സ്റ്റേഷനും ഇടയിലാണ് കവർച്ച നടന്നത്. റിസർവേഷൻകം പാർട്ട്മെന്റിൽ യാത്രചെയ്ത പി.കൈലാസിന്റെയും ഭാര്യയുടെയും ആഭരണങ്ങളും പണവുമാണ് നഷ്ടമായത്. മഹാരാഷ്ട്രയിലെ മീറജിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ഇവർ. 

രാവിലെ 9.30-നും 10-നും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഗോവ അതിർത്തിയിൽ തീവണ്ടി എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി അറിയുന്നത്. ആറ് വള, ഒരു നെ‌ക്ലേസ്, ഒരു കൈച്ചങ്ങല, ആറ് മോതിരം, അഞ്ച് കമ്മൽ എന്നിവയും 60,000 രൂപയുടെ മൊബൈൽഫോണും 62,700 രൂപയും ആണ് നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്ന തെന്ന് പരാതിയിൽ പറയുന്നു. മൊത്തം 20.6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉടൻ റെയിൽവേ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Previous Post Next Post