മയ്യിൽ:-തദ്ദേശ തെരഞ്ഞെടുപ്പിന് യുവജന മുന്നേറ്റം എന്ന ആശയത്തോടെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും സഹ ഭാരവാഹികളും നയിക്കുന്ന യങ് ഇന്ത്യ 2.0 കൊളച്ചേരി ബ്ലോക്ക് തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ പോളി തെരെഞ്ഞെടുപ്പിൽ ചെയർമാനായി വിജയിച്ച അശ്വന്ത് ആർ കെ, വിവിധ ക്യാമ്പസുകളിൽ കെ എസ് യു സ്ഥാനാർത്ഥികളായവരെയും ആദരിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, ജില്ലാ ഉപാധ്യക്ഷന്മാരായ മഹിതാ മോഹനൻ, സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, സെക്രട്ടറിമാരായ അബിൻ സാബൂസ്, നിധിൻ,കോമത്ത്, ബ്ലോക്ക് പ്രസിഡന്റ് കെ പി ശശിധരൻ, പി കെ വിനോദ്, വി പദ്മനാഭൻ മാസ്റ്റർ, സന്ധ്യ, ഷീന സുരേഷ്, തീർത്ഥ നാരായണൻ, മുഹമ്മദ് ജിറാഷ്, പ്രിയേഷ് ചൂളിയാട്, മുഹമ്മദ് സിനാൻ, പ്രവീൺ ചേലേരി എന്നിവർ സംസാരിച്ചു..

