ഇ കുഞ്ഞിരാമൻ നായർ അനുസ്മരണ സമ്മേളനം നടത്തി


കൊളച്ചേരി:-കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ സ: ഇ കുഞ്ഞിരാമൻ നായരുടെ പതിനേഴാം ചരമ വാർഷികദിനം  CPI യുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി ആചരിച്ചു. 25 ന്  കൊളച്ചേരി മുക്കിൽ നിന്ന്  കരിങ്കൽക്കുഴിയിലെക്ക് ബഹുജന പ്രകടനം നടത്തി. 

കരിങ്കൽക്കുഴിയിൽ നടന്ന പൊതുയോഗം  CPI സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സി. എൻ. ചന്ദ്രൻ ഉത്ഘാടനം ചെയ്തു. CPI ജില്ലാ സിക്രട്ടറി സി.പി. സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല എക്സിക്യുട്ടീവ് അംഗങ്ങളായ പി.കെ. മധുസൂദനൻ, പി. അജയകുമാർ , കെ.വി.ഗോപിനാഥൻ CPI മയ്യിൽ മണ്ഡലം സിക്രട്ടറി കെ. പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ പി. സുരേന്ദ്രൻ മാസ്റ്റർ അദ്യക്ഷനായി, കൺവീനർ കെ. വി. ശശീന്ദ്രൻ  സ്വാഗതം പറഞ്ഞു. 26 ന് രാവിലെ പാടിക്കുന്നിലെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പ്പാർച്ചനക്ക് പി.കെ. മധുസൂദനൻ, പി. അജയകുമാർ, കെ.വി. ഗോപിനാഥൻ തുടങ്ങിയർ നേതൃത്വം നൽകി.




Previous Post Next Post