മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് കണ്ടക്കൈപറമ്പ് ശാന്തിവനം വാതക ശ്മശാനം ഉദ്ഘാടനം ഒക്ടോബർ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി അധ്യക്ഷത വഹിക്കും.