കൊച്ചി :- സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 280 രൂപ കൂടിയതോടെ ഒരു പവൻ സ്വർണത്തിന്റെറെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ചൊവ്വാഴ്ച രാവിലെ സ്വർണവില 17ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉയരമായ 97,360 രൂപയ്ക്കൊപ്പമെത്തിയിരുന്നു. തുടർന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഇന്നലെ പവന് 93,280 രൂപയായിരുന്നത് രണ്ട് തവണ വില ഇടിഞ്ഞ് 92,000 ത്തിൽ താഴെ പോയിരുന്നു. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.
അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്‌ധർ അഭിപ്രായപ്പെട്ടു.
