സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


കണ്ണൂർ :- സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി.അഫ്‌നാസ് (30) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. 

സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിതാഴുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയിടുക്കിലെ അഹമ്മദ് - ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : അജ്‌മൽ, അഫ്‌സൽ. 


Previous Post Next Post