ഓൺലൈൻ ട്രേഡിങ്ങിലൂടെ കണ്ണൂർ സ്വദേശിയുടെ 80.78 ലക്ഷം രൂപ തട്ടിയതായി പരാതി


കണ്ണൂർ :- ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത്‌ 80.78 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വാഴക്കാല കെന്നഡിമുക്കിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി എം.ജെ ജോസിന്റെ പരാതിയിലാണ് നടപടി. 

ജോസിൻ്റെ അക്കൗണ്ടിൽ നിന്ന് ഓഗസ്‌റ്റ് 26 മുതൽ ഒക്ടോബർ 7 വരെ 11 തവണയായി 69,65,000 രൂപയും ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 4 തവണകളിലായി 6 ലക്ഷം രൂപയും ഭാര്യയുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടിൽ നിന്ന് 2 തവണയായി 5,13,000 രൂപയും ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീടു ലാഭ വിഹിതമെന്ന പേരിൽ 4 ലക്ഷം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് തിരികെ നൽകി. അതിനു ശേഷം ലാഭമോ നിക്ഷേപിച്ച തുകയോ കിട്ടിയെല്ലെന്നാണു പരാതി

Previous Post Next Post