കുറ്റ്യാട്ടൂർ:-കട്ടോളി സാംസ്‌കാരിക വേദിയുടെ 10-ാം വാർഷികത്തിന്റെ അനുബന്ധ പരിപാടിയായി കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സിപിആർ ട്രെയിനിങ് സംഘടിപ്പിച്ചു. ഭഗവതി വിലാസം എൽ പി സ്കൂളിൽ വച്ച് സാംസ്കാരിക വേദി പ്രസിഡൻ്റ് മനീഷ് എപിയുടെ അദ്ധ്യക്ഷതവഹിച്ചു.
പരിപാടിയിൽ സെക്രട്ടറി മിഥുൻ പി സ്വാഗതം പറഞ്ഞു. ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർ ഹൃദ്യ സിപിആറിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ ഹൃദ്യയുടെ നേതൃത്വത്തിൽ മുഹമ്മദ് സിനാൻ , ശ്രീലക്ഷ്മി, അനൽ ജെറിൻ എന്നിവരടങ്ങുന്ന ടീമാണ് ട്രെയിനിങ്ങ് നൽകിയത്. സജിന ഇ എം, ബിന്ദു പി, എലേന എസ് എം ജോയിൻ്റ് സെക്രട്ടറി ജിതിൻ രാജ് പ്രസംഗിച്ചു.
