മയ്യിൽ:-മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിഭവനിൽ പുഷ്പാർച്ചറിയും അനുസ്മരണ യോഗവും നടത്തി. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. എച്ച്. മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ ശ്രീജേഷ് കൊയിലേരിയൻ അനസ് നമ്പറം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർ കോറളായി, ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, പ്രേമരാജൻ പുത്തലത്, കെ കെ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു
