സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള അഴീക്കോടൻ ശില്പം തയ്യാറായി


പയ്യന്നൂർ :- സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ പുതിയ അഴീക്കോടൻ മന്ദിരത്തിലേക്ക് അഴീക്കോടൻ രാഘവൻ ശില്പം ഒരുങ്ങി. മൂന്നടി ഉയരമുള്ള അഴീക്കോടന്റെ ഫൈബർ ഗ്ലാസ് ശില്പമാണ് തയ്യാറായത്. രണ്ടുമാസം സമയമെടുത്ത് ശില്പി ഉണ്ണി കാനായിയാണ് ശില്പം നിർമിച്ചത്. 

ശില്പം കണ്ട് വിലയിരുത്താൻ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, ടി.കെ ഗോവിന്ദൻ, പി.സന്തോഷ്, സരിൻ ശശി, വി.വി ഗിരീഷ്, പി.വിനോദൻ, എം.രഞ്ജിത്ത് എന്നിവർ ശില്പിയുടെ പണിപ്പുരയിൽ എത്തി. ജില്ലാ കമ്മിറ്റി ഓഫീസിലെ എകെജി ഹാളിൻ്റെ ചുമരിൽ 1800 സ്ക്വയർ ഫീറ്റിൽ എകെജിയുടെ വലിപ്പമേറിയ ചിത്രവും ഉണ്ണി കാനായി ഒരുക്കിയിട്ടുണ്ട്.

Previous Post Next Post