കാവുകളിൽ ചിലമ്പൊലികൾ ഉയരുന്നു ! വീണ്ടുമൊരു തെയ്യക്കാലത്തിന് ഇന്ന് തുടക്കം


പയ്യന്നൂർ :- ഇനി തെയ്യങ്ങൾ ഉറഞ്ഞാടുന്ന ദിനങ്ങൾ. തറവാട് ക്ഷേത്രങ്ങളിലും കാവുകളിലും ചിലമ്പൊലികൾ ഉണരുകയായി. തെയ്യങ്ങൾ ഭക്തമാനസങ്ങളെ കീഴടക്കാൻ തെയ്യങ്ങൾ വരവായി. തുലാം പത്തിനാണ് തെയ്യക്കാലം ആരംഭിക്കുന്നത് എന്നാണ് പറയാറ്. എന്നാൽ തുലാം ഒന്നിനുത ന്നെ പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള തറവാട് ക്ഷേത്രങ്ങളിൽ തെയ്യങ്ങൾ അരങ്ങിലെത്തും. പയ്യന്നൂർ തെക്കെ മമ്പലത്തെ തെക്കടവൻ തറവാട്ടിൻ കളിയാട്ടം തുലാം ഒന്നിനും രണ്ടിനുമാണ്. 18, 19 തീയതികളിലാണ് ഇവിടെ പുത്തരി കളിയാട്ടം. തുലാം ഒന്നിന് രാത്രിയോടെ മോന്തിക്കോലവും കുറത്തിയമ്മയും തറവാട്ട് മുറ്റത്തെ അരങ്ങിലെത്തും. 

തുലാം രണ്ടിന് രാവിലെ കുണ്ടോർ ചാമുണ്ഡിയും കൂടെയുള്ളോരും തറവാട് മുറ്റത്ത് നൃത്തമാടും. ഇതോടെ പയ്യന്നൂരിൽ തറവാട് ക്ഷേത്രങ്ങളിൽ കളിയാട്ടം തുടങ്ങും. തുലാം 27 വരെ നിരവധി തറവാട് ക്ഷേത്രങ്ങളിൽ കളിയാട്ടമാണ്. തുടർന്നാണ് പയ്യന്നൂരിന്റെ മുഴുവൻ പെരുമാളായ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ ഉത്സവം. ഈ സമയത്തെ ഇടവേള കഴിഞ്ഞാൽ കാവുകളിലും കോട്ടങ്ങളിലും അറകളിലുമെല്ലാം തെയ്യങ്ങളുടെ ഉറഞ്ഞാട്ടം ആരംഭിക്കുകയായി. 

Previous Post Next Post