കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള അത്ലറ്റിക്സ് മത്സരങ്ങൾ നാളെ ഒക്ടോബർ 12 ഞായറാഴ്ച രാവിലെ മുതൽ കൊളച്ചേരിപ്പറമ്പിലെ തവളപ്പാറ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.ഒക്ടോബർ 13 തിങ്കളാഴ്ച പഞ്ചായത്ത് ഹാളിൽ പഞ്ചഗുസ്തി മത്സരം, ഒൿടോബർ 18 ന് തീപ്പെട്ടി കമ്പനി ബസ്റ്റോപ്പിന് സമീപം ബാഡ്മിന്റൺ, നവംബർ 2 ന് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂളിൽ കലാമത്സരങ്ങൾ എന്നിവയും അരങ്ങേറും.
ക്രിക്കറ്റ്, വോളിബോൾ, ഫുട്ബോൾ, കമ്പവലി മത്സരങ്ങൾഎന്നിവർ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ക്രിക്കറ്റ് മത്സരത്തിൽ കോച്ചിംഗ് സെന്റർ കൊളച്ചേരി ഒന്നാം സ്ഥാനവും സൂപ്പർ ബോയ്സ് എ പി സ്റ്റോർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വോളിബോൾ മത്സരത്തിൽ ഭവന കരിങ്കൽ കുഴി ഒന്നാം സ്ഥാനവും കോച്ചിംഗ് സെന്റർ കൊളച്ചേരി രണ്ടാം സ്ഥാനവും നേടി. ഇന്നലെ കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നടന്ന കമ്പവലി മത്സരം പുരുഷ വിഭാഗത്തിൽ ഭാവന കൊളച്ചേരി, സ്ത്രീ വിഭാഗത്തിൽ യുവധാര കൊളച്ചേരി എന്നീ ടീമുകൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.