ദാറുൽ ഹസനത്ത് ഇംഗ്ലീഷ് സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു.  ഗണിത ശാസ്ത്ര സാമൂഹിക പ്രവർത്തി പരിചയ മേളകളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ നിർവഹിച്ചു. സ്കൂൾ മേളകൾ വിദ്യാർത്ഥികളുടെ നൈസർഗിക വാസനയേയും ബുദ്ധി ശക്തിയെയും ഉണർത്തുന്ന പഠനമാണെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. 

വൈസ് പ്രിൻസിപ്പൽ സുനിത രാജീവ്‌, വിവിധ ക്ലബ്‌ കൺവിനർമാരായ ഷീന, സജ്‌ന, ആബിദ, സഹല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കോ കോർഡിനേറ്റർ മേഘ രാമചന്ദ്രൻ സ്വാഗതവും കൺവീനർ റുബീന നന്ദിയും പറഞ്ഞു.

Previous Post Next Post