കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ മൈലാടി ശ്മശാനത്തിൽ മോഷണം. കൊളച്ചേരി മൈലാടിയിലെ പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്ന ചൂളയുടെ അടപ്പ് ആണ് മോഷണം പോയിരിക്കുന്നത്. ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമ്മിച്ച നാല് അടപ്പുകളാണ് മോഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇവിടെ മൃതദേഹം സംസ്കരിച്ചിരുന്നു. തുടർന്ന് ഇന്ന് ചൊവ്വാഴ്ച രാവിലെ മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി നാട്ടുകാർ ശ്മശാനത്തിൽ എത്തിയപ്പോഴാണ് മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്.
വിഷയത്തെ തുടർന്ന് ശ്മശാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പ്രശ്നത്തിൽ തുടർനടപടി സ്വീകരിക്കണമെന്നും മോഷണം പോയ വസ്തു ഉടൻ കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.