കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിലേക്കുള്ള കനാൽ റോഡ് കാട് മൂടിയ നിലയിൽ. കൊളച്ചേരിപ്പറമ്പ് മുതൽ കായച്ചിറ വരെയുള്ള കനാൽ റോഡിലാണ് വൻ തോതിൽ കാട് തിങ്ങിനിറഞ്ഞു കിടക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേരാണ് ദിനംപ്രതി ഈ റോഡ് വഴി കടന്നു പോകുന്നത്. വാഹനങ്ങളുടെയും കാൽനട യാത്രക്കാരുടെയും കാഴ്ച മറക്കുന്ന രീതിയിലാണ് കാട് രൂപപ്പെട്ട് കിടക്കുന്നത്.
റോഡരികിൽ തിങ്ങി നിറഞ്ഞ കാടുകൾ യാത്രക്കാർക്ക് വലിയ അപകട ഭീഷണി ഉയർത്തുകയാണ്. കാടിനുള്ളിൽ പാമ്പുകളോ മറ്റ് ഇഴജന്തുക്കളോ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അതിനുപുറമേ റോഡിന്റെ താറ് ചെയ്യാത്ത ഭാഗം ചെളി നിറഞ്ഞ രീതിയിലുമാണ്. ഇത് യാത്രക്കാർക്ക് തീർത്തും ബുദ്ധിമുട്ടായിരിക്കുകയാണ്.