ചേലേരി : സിറാജ് ദിനപത്രം സ്കൂളുകളിൽ നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതിക്ക് ചേലേരി മാപ്പിള എ.എൽ.പി സ്കൂളിൽ (കപ്പണപ്പറമ്പ്) തുടക്കമായി. SYS കൊളച്ചേരി സർക്കിൾ പ്രസിഡണ്ട് നാഫൽ നഈമി അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ പി.വി നാദിഷിന് പത്രം നൽകിക്കൊണ്ട് കേരള മുസ്ലിം ജമാഅത്ത് ദാലിൽ യൂനിറ്റ് ജനറൽ സെക്രട്ടറി കെ.കെ മുസ്തഫ പദ്ധതി ഉദ്ഘാടനം ചെയ്‌തു. സിറാജ് ജില്ലാ ഫീൽഡ് ഓഫീസർ അഷ്റഫ് ചേലേരി പദ്ധതി അവതരിപ്പിച്ചു.
കേരള മുസ്ലിം ജമാഅത്ത്, SYS, SSF യൂനിറ്റി താജുൽ ഉലമ എജുക്കേഷണൽ സെന്ററുമാണ് പത്രം സ്പോൺസർ ചെയ്തത്. കേരള മുസ്ലിം ജമാഅത്ത് കൊളച്ചേരി സർക്കിൾ ഫിനാൻസ് സെക്രട്ടറി യു.കെ അഷ്റഫ് ദാലിൽ, കെ.മുഹമ്മദ് കുട്ടി, എം.സി മുനീർ, അധ്യാപികമാരായ സ്റ്റാഫ് സെക്രട്ടറി എം.പി റഹീമ, എം.ഒ കാരുണ്യ, സുവിന സുരേന്ദ്രൻ, പി.വി ജിൻഷ, എ.അരുണിമ, എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക ഇ.പി സ്നേഹ സ്വാഗതവും കെ.എൻ മുഹമ്മദ് ഫർസാൻ നന്ദിയും പറഞ്ഞു.
