മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വയലാർ അനുസ്മരണം സംഘടിപ്പിച്ചു. അദ്ധ്യാപകനും ഗായകനുമായ ഋത്വിക് പുഷ്പരാജ് ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.
ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കണിയാരത്ത്, ബൃന്ദ എം.വി, രേഷ്മ, ശ്യാംകുമാർ തുടങ്ങിയവർ വയലാർ ഗാനാലാപനം നടത്തി. കെ.കുഞ്ഞിരാമൻ സംസാരിച്ചു. കേരളോത്സവ സർഗോത്സവ വിജയികളെ അനുമോദിച്ചു ഉപഹാരങ്ങൾ നൽകി. പി.സുനോജ് കുമാർ സ്വാഗതവും ഷനിമ ചന്ദ്രൻ നന്ദിയും പറഞ്ഞു.

