മയ്യിൽ:-ലെൻഡ്‌സ് ഫെഡ് സംസ്ഥാന സമിതി കോഴിക്കോട് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ ബിൽഡ് എക്സ്പോക്കുള്ള പാസ്സ്‌വിതരണ ഉദ്ഘാടനം ലെൻഡ്‌സ് ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ണൂർ ഏരിയ കമ്മിറ്റി അംഗം ബാബു പണ്ണേരി മാധ്യമ പ്രവർത്തകൻ എം.കെ ഹരിദാസൻ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു പി.നിഖിൽ,രജിൻ. പി. രാജ് എന്നിവർ സംസാരിച്ചു. എക്സ്പോക്ക് ശനിയാഴ്ച തുടക്കം കുറിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5000 എൻജിനിയർമാരും കരാറുകാരും ബിൽഡർമാരും ആർക്കിടെക്റ്റുകളും വിദ്യാർത്ഥികളും പങ്കെടുക്കും. 18-10-2025 ശനിയാഴ്ച രാവിലെ 9 മണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം.