ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണ യുവാവിന് രക്ഷകനായെത്തി ഹെൽത്ത് ഇൻസ്പക്ടർ



തലശേരി :  ബസ് കാത്തു നിൽക്കുന്നതിനിടയിൽ  അപസ്മാരം വന്നതിനെ തുടർന്ന് ദേഹം തളർന്ന് ബസ് സ്റ്റാന്റിലെ പാസഞ്ചർ ലോബിക്കടുത്ത ട്രാക്കിൽ  കുഴഞ്ഞു വീണ യുവാവിനെ മദ്യപനെന്ന് കരുതി യാത്രക്കാർ അവഗണിച്ച് ഒഴിഞ്ഞു മാറിയപ്പോൾ  തത്സമയം സ്ഥലത്തെത്തിയ നഗരസഭാ ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാറിന് തോന്നിയ സംശയം ഒരു സഹജീവിയുടെ ജീവൻ രക്ഷിക്കാനായി. 

ഇന്നലെ (വ്യാഴം) വൈകിട്ട് നാലരയോടെ പുതിയ ബസ്സ് സ്റ്റാന്റിലാണ് സംഭവം. ഇവിടെ പതിവ് പരിശോധനക്കെത്തിയതായിരുന്നു ഹെൽത്ത് ഇൻസ്പക്ടർ.

Previous Post Next Post