നണിയൂർ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു


കൊളച്ചേരി :- നണിയൂർ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. 47 വർഷമായി നമ്മുടെ നാടിന്റെ ഹൃദയസ്പന്ദനമായി മാറിയ ഡോക്ടർ വി.പി വേണുഗോപാലനെ ചടങ്ങിൽ ആദരിച്ചു. വായനശാല പ്രസിഡന്റ് ശ്രീ വിനീഷ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.കെ അജിത്ത് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. 

ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട് പി.വിനോദ്, ജെ.പി സ്മാരക വായനശാല പ്രസിഡന്റ് എ.പി സുബൈർ, ഉഷസ് കുടുംബശ്രീ സെക്രട്ടറി ഷൈന.എ, ഉണർവ്വ് കുടുംബശ്രീ സെക്രട്ടറി ഷീബ.ഇ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു വായനശാല സെക്രട്ടറി ഷീജ സ്വാഗതവും വായനശാല ട്രഷറർ ഉദയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വായനശാല പ്രവർത്തകരുടെയും നാട്ടിലെ കലാകാരന്മാരുടെയും കലാവിരുന്ന് അരങ്ങേറി. ഷൈന, ദേവാർച്ചന, ദേവതീർത്ഥ എന്നിവർ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി. 'നവരംഗ് ' കൊളച്ചേരിപ്പറമ്പ് അവതരിപ്പിച്ച കൈകൊട്ടിക്കളിയും അരങ്ങേറി.






Previous Post Next Post