കണ്ണാടിപ്പറമ്പ്:- ദൈവപ്രീതി മാത്രം കാംക്ഷിച്ച് നൻമയുടെ വഴിയിൽ സമർപ്പിതമായ അനേകായിരം വഖഫ് സ്വത്തുകൾ മുസ്ലിം പൊതുസമൂഹത്തിന്റെയും വിശിഷ്യാ നേതൃരംഗത്തുള്ളവരുടെയും ജാഗ്രതക്കുറവ് കാരണം നഷ്ടപ്പെട്ടുപോകരുതെന്ന് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ നടന്ന എസ് എം എഫ് കമ്പിൽ മേഖലാ വഖഫ് സെമിനാറിൽ സയ്യിദ് അലി ബാഅലവി തങ്ങൾ ഓർമ്മപ്പെടുത്തി. യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ഹാഫിള് ഹാഷിർ പുല്ലൂപ്പി ഖിറാഅത്ത് നടത്തി. കെ എൻ മുസ്തഫ ഹാജി അധ്യക്ഷനായി. വഖഫ് ഭേദഗതി ബില്ലും നിയമവ്യവസ്ഥയും എന്ന വിഷയത്തിൽ എസ്എംഎഫ് സിഇഒ ബഷീർ കല്ലേപ്പാടം വിഷയാവിതരണം നടത്തി. ടിവി നിയാസ് അസ്അദി, അബ്ദുൽ ഗഫൂർ ഹാജി, പി പി ഖാലിദ് ഹാജി, ഷുക്കൂർ മാസ്റ്റർ, കെ പി അബൂബക്കർ ഹാജി, യൂസഫ് മൗലവി കമ്പിൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ മയ്യിൽ സംബന്ധിച്ചു. കീർത്തി അബ്ദുള്ള ഹാജി മയ്യിൽ സ്വാഗതവും ഇബ്രാഹിം ഇടവച്ചാൽ നന്ദിയും പറഞ്ഞു.