മയ്യിൽ :- എട്ടേയാർ 'ചോയ്‌സ് റോഡ്' യാഥാർത്ഥ്യമാക്കി പ്രദേശത്തെ അയൽപക്ക കൂട്ടായ്മ. കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 200 മീറ്ററോളം വരുന്ന റോഡ് ലക്ഷങ്ങളുടെ ചെലവിൽ കോൺക്രീറ്റ് ചെയ്ത് യാത്രയോഗ്യമാക്കിയത്.
റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവ്വഹിച്ചു. അബ്ദുള്ള, മുസ്തഫ, സലാം, നസീർ, അഷറഫ്, ഹാരിസ് എന്നിവർ റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ മധുര പലഹാരവും പായസവും വിതരണം ചെയ്തു.